Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറില്‍ പുതിയ ഇന്ത്യന്‍ സര്‍വ്വകലാശാല സെപ്റ്റംബറില്‍ തുറക്കും

March 07, 2021

March 07, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറില്‍ പുതിയ സ്വകാര്യ സര്‍വ്വകലാശാല സെപ്റ്റംബറില്‍ തുറക്കും. ഇന്ത്യന്‍ സര്‍വ്വകലാശാലയാണ് ഖത്തറിലെ അബു ഹമൂറിലെ  ബര്‍വ്വയില്‍ പ്രവർത്തനം തുടങ്ങുന്നത്.. സാവിത്രിബായ് ഫൂലെ പൂനെ സര്‍വ്വകലാശാലയുടെ ഖത്തറിലെ ക്യാമ്പസില്‍ തുടക്കത്തില്‍ അഞ്ച് കോഴ്‌സുകളാണ് ഉണ്ടാവുക.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പഞ്ചവത്സര പദ്ധതി പ്രകാരം മൂന്ന് സ്വകാര്യ സര്‍വ്വകലാശാലകള്‍ കൂടി ഖത്തറില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്‍പ്പര്യത്തിനും ബജറ്റിനും അനുസരിച്ച് ഇഷ്ടമുള്ള കോഴ്‌സുകള്‍ പഠിക്കാനുള്ള കൂടുതല്‍ അവസരം ഇത് നല്‍കും. 

എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി കോഴ്‌സുകളാണ് പുതിയ ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ ഉണ്ടാവുക എന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ കാര്യങ്ങളുടെ ആക്റ്റിങ് അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്ല അല്‍ അലി പറഞ്ഞു. പ്രതിവര്‍ഷം 300 വിദ്യാര്‍ത്ഥികളുമായാണ് സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാല് വര്‍ഷമാകുമ്പോഴേക്ക് 1000 വിദ്യാര്‍ത്ഥികള്‍ എന്നതാണ് ലക്ഷ്യം. സാവിത്രിബായ് ഫൂലെ പൂനെ സര്‍വ്വകലാശാല തുറക്കുന്നത് തങ്ങളുടെ വലിയ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ്-19 കാരണമാണ് സര്‍വ്വകലാശാല 2020 സെപ്റ്റംബറില്‍ തുറക്കാനുള്ള തീരുമാനം ഒരു വര്‍ഷം വൈകിയത്. ഖത്തറില്‍ ശാഖകള്‍ തുറക്കാനായി അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ നിരവധി സര്‍വ്വകലാശാലകള്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News