Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നമ്പർ പ്ലേറ്റ് സംവിധാനം പരിഷ്കരിച്ച് സൗദി, ഇനി അഞ്ചുതരം പുതിയ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാം

February 23, 2022

February 23, 2022

റിയാദ് : രാജ്യത്തെ വാഹനങ്ങളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈനുകളിലുള്ള അഞ്ച് നമ്പർ പ്ലേറ്റുകൾ പുറത്തിറക്കിയതായി സൗദി ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചു. സൗദി സംസ്കാരത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ ആലേഖനം ചെയ്ത ഈ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ എണ്ണൂറ് റിയാലാണ് ഫീസായി നൽകേണ്ടത്. 'സൗദി വിഷൻ', 'മദൈൻ സാലിഹ്', 'ദിരിയ' എന്നീ ലോഗോകളും, ഒപ്പം രണ്ടുവാളുകളും ഈന്തപ്പനയും അടങ്ങിയ ലോഗോയുടെ രണ്ട് നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. 

തിങ്കളാഴ്ച മുതൽ പുതിയ ലോഗോ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ 'അബ്ഷീറി'ലൂടെ ആണ് നമ്പർ പ്ലേറ്റിന് അപേക്ഷ സമർപ്പിക്കേണ്ടത്. ട്രാഫിക് അകൗണ്ട് ഉപയോഗിച്ച് പണമടച്ച ശേഷം, സേവന എന്ന ടാബിലൂടെ 'ട്രാഫിക്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. പിന്നീട് തെളിഞ്ഞുവരുന്ന സ്‌ക്രീനിൽ 'കോൺടാക്ട് ' എന്ന വിൻഡോ തിരഞ്ഞെടുത്താൽ 'ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാനുള്ള ഓപ്ഷൻ കാണാം. പഴയ നമ്പർ പ്ലേറ്റിലെ വിവരങ്ങളും, പുതുതായി ആവശ്യമായ ലോഗോയും അപേക്ഷയിൽ രേഖപ്പെടുത്തണം. കാശ് അടച്ച രശീതിയുടെ പകർപ്പ് 'അബ്ഷീർ' മുഖേന അറ്റാച്ച് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.


Latest Related News