Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സഊദിയില്‍ ആറു മേഖലകളില്‍ കൂടി സ്വദേശി വത്കരണം

July 05, 2021

July 05, 2021

റിയാദ്: സഊദിയില്‍ ആറ് മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം വരുന്നു.മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രജ്ഹിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമം, അഭിഭാഷകരുടെ ഓഫിസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്റ് ഡ്രൈവിങ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എന്‍ജിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്.  ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടും. മേഖലയിലെ 40,000 ഓളം തൊഴിലുകളില്‍ സഊദികളെ നിയമിക്കും. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവരുന്ന സഊദിവല്‍ക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ ആഘാതമാണ് പുതിയ പരിഷ്‌കാരം ഉണ്ടാക്കുക.

 


Latest Related News