Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി | ഖത്തറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇനി പൂർണമായും ഡിജിറ്റൽ,നിയമം പ്രാബല്യത്തിൽ വന്നു | പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു |
തുഷാറിന് കുരുക്ക് മുറുകുന്നു,കൂടുതൽ തെളിവുകളുമായി നാസിൽ ഇന്ന് കോടതിയിലെത്തും

August 26, 2019

August 26, 2019

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരേ യു.എ.ഇ.യിലുള്ള ചെക്കുകേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. പണം കൊടുത്ത് ഒത്തുതീർപ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും തുടക്കത്തിൽ വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളിക്ക് അത്രയെളുപ്പം കേസിൽ നിന്ന് ഊരിപ്പോരാൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

 

തുഷാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുള്ള പറഞ്ഞു. ചിലരില്‍ നിന്ന് ഉപദേശം തേടാനുണ്ടെന്നും അതിനുശേഷമേ അന്തിമതീരുമാനമെടുക്കാന്‍ കഴിയൂവെന്നുമാണ് നാസില്‍ നല്‍കിയ മറുപടി.

ഇന്നാണ് (തിങ്കൾ) അജ്മാന്‍ കോടതി കേസ് പരിഗണിക്കുന്നത്.അതിന് മുമ്പ് കോടതിക്കു പുറത്ത് പ്രശ്‌നം ഒത്തുതീർപ്പാക്കാനാണ് തുഷാര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയിരുന്നു. നാസില്‍ ആവശ്യപ്പെട്ട പണം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലായിരുന്നു ചര്‍ച്ച. തുഷാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണ് എന്ന നിലപാടിലാണ് നാസില്‍.

പത്തുവര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ ഒൻപത് ദശലക്ഷം ദിര്‍ഹം (പതിനെട്ട് കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ച്‌ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയത്.


Latest Related News