May 09, 2024
May 09, 2024
അബുദാബി: അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു. ഇന്ന് മുതല്‍ ടിക്കറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായും അടുത്ത തത്സമയ നറുക്കെടുപ്പ് ജൂണ്‍ 3 ന് ഷെഡ്യൂള്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസമാണ് യുഎഇ റെഗുലേറ്ററി ഗെയിമിങ് നിബന്ധനകള്‍ക്ക് അനുസൃതമായി നറുക്കെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അതേസമയം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നറുക്കെടുപ്പിനായി ടിക്കറ്റ് വാങ്ങുന്ന ആര്‍ക്കും 10 മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കുമെന്നും റാഫിള്‍ ഓപ്പറേറ്റര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F