Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് മുസ്‌ലിം വേൾഡ് ലീഗ്

August 24, 2022

August 24, 2022

ജിദ്ദ: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരേ ഈയിടെ അമേരിക്കയിൽ നടന്ന ആക്രമണം  ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍-ഇസ്സ.

ഇറ്റാലിയന്‍ നഗരമായ റിമിനിയില്‍ മതാന്തര സംവാദവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇറ്റാലിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ മാറ്റെയോ മരിയ സൂപ്പിയുമായി ദീര്‍ഘവും സൗഹൃദപരവുമായ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 12 നാണ് ന്യുയോർക്കിൽ ഒരു പരിപാടിക്കിടെ സൽമാൻ റുഷ്ദിക്ക്‌ നേരെ ക്രൂരമായ ആക്രമണമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.


'ഇസ്ലാം അക്രമത്തിന് എതിരാണ്, അക്രമത്തിന്റെ ഒരു രീതിയും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്തിന്റെ പേരിലായാലും ഏത് അക്രമത്തെയും എതിര്‍ക്കുന്ന വ്യക്തമായ വചനങ്ങള്‍ ഇസ്‌ലാമിലെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഉണ്ടെന്നിരിക്കെ, മതപരവും ബൗദ്ധികവുമായ വിഷയങ്ങള്‍ അക്രമാസക്തമായ രീതികളില്‍ ഒരിക്കലും കൈകാര്യം ചെയ്യാന്‍ കഴിയില്ല. അഭിനിവേശവും സ്നേഹവും മതത്തിലെ കേന്ദ്രഘടകങ്ങളാണ്. ഒരു മതവിശ്വാസി മറ്റുള്ളവരോട് ആശയപരമായി യോജിക്കുന്നില്ലെങ്കിലും എല്ലാവരെയും സ്നേഹിക്കണം. ജീവിതത്തില്‍ സ്നേഹവും കാരുണ്യവും ആവശ്യമാണെന്ന് വിശ്വാസിക്കറിയാം. സ്നേഹവും സഹവര്‍ത്തിത്വവും സമാധാനവും ഐക്യവുമാണ് ജീവിതം' -അല്‍ഇസ്സ പറഞ്ഞു.

മതാന്തര സംവാദത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'സംവാദം എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കുകയും ഇസ്‌ലാമിക ലോകത്തിനകത്തും പുറത്തുമുള്ള സത്യങ്ങള്‍ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും വ്യക്തമാക്കുകയും ചെയ്യുന്നു. സംഭാഷണം യുക്തിസഹമായ, ജ്ഞാനികളുടെ ഭാഷയാണ്. എല്ലാവരും ഇത് പരിശീലിക്കുകയാണെങ്കില്‍ നാമെല്ലാവരും അടുത്തിടപഴകുകയും ഈ സമീപനം മറ്റുള്ളവരുടെ ഭയം അകറ്റുകയും ചെയ്യും. ഓരോരുത്തരും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാണെങ്കിലും മറ്റൊരാളെക്കുറിച്ച്‌ ഭയപ്പെടാനോ വിഷമിക്കാനോ ഒരു കാരണവുമില്ല. നാമെല്ലാം ഭൂമിയിലെ ജീവിതം പങ്കിടുന്നവരാണ്. എല്ലാവരും പരസ്പരം സംസാരിക്കുകയും മനസ്സിലാക്കുകയും വേണം. ദൈവം ആഗ്രഹിച്ചിരുന്നെങ്കില്‍, അവന് ഒരു വംശീയ വിഭാഗത്തെയോ ഒരു മതത്തെയോ മാത്രം സൃഷ്ടിച്ചാല്‍ മതിയായിരുന്നു. പക്ഷേ ദൈവം അങ്ങനെ ചെയ്തില്ല. വ്യത്യസ്തരായി ജനിപ്പിച്ചു. ദൈവത്തിന്റെ ജ്ഞാനത്തില്‍ നാം വിശ്വസിക്കണം' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ലോകമെമ്ബാടുമുള്ള മുസ്‌ലിംകളും മറ്റെല്ലാ ന്യൂനപക്ഷങ്ങളും അവര്‍ താമസിക്കുന്ന ഭൂമിയില്‍ അന്തസ്സോടെ ജീവിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകമെമ്ബാടുമുള്ള എല്ലാ സര്‍ക്കാരുകളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും അവരുടെ മതപരവും സാംസ്കാരികവുമായ പ്രത്യേകതകളെയും മാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഒരു ന്യൂനപക്ഷവും അവര്‍ മുസ്ലീങ്ങളാണെങ്കിലും അല്ലെങ്കിലും അവരെ വ്രണപ്പെടുത്തുന്നത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അഭയാര്‍ഥികളെ പരിപാലിക്കാന്‍ എല്ലാ രാജ്യങ്ങളും സന്നദ്ധമാകണം' - അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ഹലാല്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റും സൗദി മുന്‍ നീതിന്യായ മന്ത്രിയുമാണ് അല്‍-ഇസ്സ. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News