Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറില്‍ 45 ശതമാനത്തലേറെ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭിച്ചു; ജനസംഖ്യയയുടെ 12 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

March 11, 2021

March 11, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറില്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യയുടെ 12 ശതമാനം പേര്‍ക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍. കൂടാതെ രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 45 ശതമാനത്തില്‍ അധികം അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ 70 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ ജീവനക്കാരിലെ 67 ശതമാനം പേര്‍ക്ക് ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 

സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ജീവനക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ വാക്‌സിന്‍ ലഭിച്ച് തുടങ്ങും. പൊതുജനാരോഗ്യ മന്ത്രാലയം അവരെ ബന്ധപ്പെടുമെന്നും അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുമെന്നും ഡോ. അല്‍ ഖാല്‍ പറഞ്ഞു. 

'രാജ്യത്ത് ഓരോ ദിവസവും കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുള്ള പലരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. ചിലരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നു. എങ്കിലും ഫെബ്രുവരി മുതല്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ പുതിയ കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെയും ജനങ്ങളുടെയും സംയുക്തമായ ശ്രമങ്ങളാണ് ഇതിന് കാരണം.' -ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. 

ലോകമെമ്പാടും അതിവേഗം നടക്കുന്ന വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ ജനജീവിതം ഉടന്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇത് ഏതാനും ആഴ്ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ സംഭവിക്കില്ല. ഖത്തറില്‍ ഇതുവരെ ആകെ 380,000 വാക്സിന്‍ ഡോസുകള്‍ നല്‍കി. പ്രതിദിനം 15,000 ത്തില്‍ അധികം ഡോസ് വാക്സിനാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കുന്നത്. വാക്സിനെടുത്ത ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News