Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ദിനങ്ങൾ കുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി 

June 17, 2020

June 17, 2020

ദോഹ : ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ വേനലവധി കുറക്കാനും പ്രവർത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനും വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.രക്ഷിതാക്കളുടെയും സ്‌കൂളുകളുടെയും അഭ്യര്‍ഥനയെ തുടർന്നാണ് നടപടി.    ജൂൺ മൂന്നാം വാരം മുതൽ ഓഗസ്റ്റ് അവസാന വാരം വരെയുള്ള ഹ്രസ്വ വേനൽക്കാല അവധിദിനങ്ങളാണ് വെട്ടിക്കുറയ്ക്കുക ഇതിന് പകരം ഡിസംബറിലെ  ശീതകാല അവധി ദിനങ്ങൾ വർധിപ്പിക്കാനാണ് തീരുമാനം.

പുതിയ ഷെഡ്യൂള്‍ പ്രകാരം വേനലവധി ജൂലൈ 30ന് ആരംഭിച്ച് ആഗസ്ത് 31ന് അവസാനിക്കും. സപ്തംബര്‍ 1 മുതല്‍ ക്ലാസുകൾ ആരംഭിക്കും. സാധാരണ ഗതിയില്‍ ഡിസംബര്‍ അവസാന വാരം 10 ദിവസം മാത്രം ലഭിക്കുന്ന ശീതകാല അവധി ഡിസംബര്‍ 3ന് ആരംഭിച്ച് 2021 ജനുവരി 2ന് അവസാനിക്കും.

ബിര്‍ള, രാജഗിരി, ഒലിവ് ഇന്റര്‍നാഷനല്‍, പേള്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ പല ഇന്ത്യന്‍ സ്‌കൂളുകളും വേനലവധി കുറയ്ക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗവും ഇതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ബിര്‍ള പബ്ലിക് സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, രാജഗിരി പബ്ലിക് സ്‌കൂള്‍ എന്നിവ ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം ജൂലൈ 29വരെ തുടരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News