Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ വീണ്ടുമെത്തി

August 22, 2021

August 22, 2021

കഴിഞ്ഞ മാർച്ചിൽ ആറുദിവസങ്ങളോളം സൂയസ് കനാലിൽ അകപ്പെട്ടുപോയ ജാപ്പനീസ് ചരക്കുകപ്പൽ വീണ്ടും സൂയസ് കനാൽ കടന്നു. ബ്രിട്ടനിൽ നിന്നും ചൈനയിലേക്ക് പോയ കപ്പൽ ഇരുപത്തിയാറ് ചെറുകപ്പലുകൾക്കൊപ്പമാണ് ഇത്തവണ സൂയസ് കടന്നത്.

 നാന്നൂറോളം മീറ്റർ നീളമുള്ള ഭീമൻ കപ്പൽ കഴിഞ്ഞ മാർച്ച് 23 നാണ് പ്രതികൂല കാലാവസ്ഥ കാരണം കപ്പൽചാലിൽ കുടുങ്ങിയത്. ഇരുദിശയിലേക്കുമുള്ള കപ്പൽ ഗതാഗതം ഇതോടെ തടസപ്പെട്ടിരുന്നു. നൂറിലധികം ദിവസങ്ങൾ കപ്പൽ സൂയസിൽ കുടുങ്ങിക്കിടന്നതിനാൽ ടോൾ ഇനത്തിൽ ഈജിപ്തിന് വലിയ നഷ്ടമാണ് ഉണ്ടായത്. ഒടുവിൽ, 550 മില്യൺ രൂപ കെട്ടിവെച്ചാണ് കപ്പലിന്റെ ഉടമകൾ ഈജിപ്തിന്റെ കയ്യിൽ നിന്നും കപ്പൽ മോചിപ്പിച്ചെടുത്തത്. ഇത്തവണ കൂടുതൽ സന്നാഹങ്ങളുമായി യാത്ര ചെയ്തതിനാൽ സൂയസിൽ തടസ്സങ്ങൾ ഒന്നും തന്നെ നേരിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക


Latest Related News