Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
മഞ്ജുവാര്യർ അറബിയിലേക്ക്,ജന്മദിനത്തിൽ പോസ്റ്റർ പങ്കുവെച്ച് 'ലേഡി സൂപ്പർസ്റ്റാർ'

September 10, 2021

September 10, 2021

മലയാളസിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ അറബിക് ചലച്ചിത്ര രംഗത്ത് അരങ്ങേറാൻ ഒരുങ്ങുന്നു. തന്റെ 43ആം പിറന്നാൾ ദിനത്തിൽ, ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മഞ്ജു തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.

ആയിഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും അറബിയിലും റിലീസ് ചെയ്യും. രണ്ട് ഭാഷകളിലായി റിലീസ് ചെയ്യപ്പെടുന്ന ആദ്യ വാണിജ്യസിനിമയാവും ഇതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന "ആയിഷ"യുടെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. സക്കറിയ നിർമിക്കുന്ന  ചിത്രത്തിലെ ഗാനങ്ങൾക്ക് എം ജയചന്ദ്രൻ ഈണം പകരും. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 


Latest Related News