Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മാധ്യമപ്രവർത്തകൻ കഷോഗിയുടെ കൊലപാതകം, പ്രതിപ്പട്ടികയിൽ പെട്ട സൗദി പൗരനെ ഫ്രാൻസിൽ അറസ്റ്റ് ചെയ്തു

December 08, 2021

December 08, 2021

പാരീസ് : അമേരിക്കൻ പത്രമായ 'വാഷിങ്ടൺ പോസ്റ്റി'ന്റെ മാധ്യമപ്രവർത്തകനായിരുന്ന ജമാൽ കഷോഗി കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ഖാലിദ് ഈദ് അൽ ഒതൈബി എന്ന സൗദി പൗരൻ പാരീസിൽ നിന്നും റിയാദിലേക്ക് വിമാനം കയറാൻ ഒരുങ്ങവേ ആണ് പിടിയിലായത്. 2018 ലാണ് സൗദിക്കെതിരെ നിലപാടുകൾ എടുത്തതിലൂടെ പ്രശസ്തനായ കഷോഗി കൊല്ലപ്പെട്ടത്. ഒക്ടോബർ 2 ന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കഷോഗിയെ അവസാനമായി കണ്ടത്. പിന്നീടിന്ന് വരെ അദ്ദേഹത്തിന്റെ ഭൗതികശരീരം പോലും കണ്ടെത്തിയിട്ടില്ല. കോൺസുലേറ്റിനകത്ത്  വെച്ച് കഷോഗി കൊല്ലപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം. 

പിടിയിലായ ഖാലിദിനെതിരെ തുർക്കി പോലീസ് 2019 ൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പിൻബലത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിനെ സ്വാഗതം ചെയ്ത കഷോഗിയുടെ പത്നി, ഇയാളെ തൂക്കിലേറ്റണമെന്നും അഭിപ്രായപ്പെട്ടു. അതേസമയം, തെറ്റിദ്ധാരണയുടെ പുറത്താണ് അറസ്റ്റെന്നും, ഖാലിദിനെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നുമാണ് സൗദി എംബസി പ്രതികരിച്ചത്.


Latest Related News