July 05, 2021
July 05, 2021
റിയാദ്:പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു.ചളവറ പുളിയനംകുന്ന് കരിമ്പനക്കല്‍ മുഹമ്മദ് (56)ആണ് മരിച്ചത്. രോഗബാധിതനായി റിയാദില്‍ ചികിത്സയിലായിരുന്നു. സഊദി ജര്‍മന്‍ ആശുപത്രിയിലാണ് മരിച്ചത്. റിയാദില്‍ സ്പോണ്‍സറുടെ വീട്ടില്‍ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഏഴുവര്‍ഷമായി പ്രവാസിയാണ്.പിതാവ്: ആമു. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്റ. മക്കള്‍: മുഷ്ബിറ, മുസ്തഫ, കമര്‍, മുനവ്വിര്‍. റിയാദില്‍ ഖബറടക്കും.