Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
മാള്‍ ഓഫ് ഖത്തറില്‍ വന്‍ ഷോപ്പിങ് ഓഫറുകള്‍ 

November 28, 2020

November 28, 2020

ദോഹ: വന്‍ ഷോപ്പിങ് ഓഫറുകള്‍ പ്രഖ്യാപിച്ച് മാള്‍ ഓഫ് ഖത്തര്‍. നൂറിലധികം പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള സവിശേഷമായ പ്രമോഷണല്‍ ഓഫറുകള്‍ ഉള്‍പ്പെടെ മികച്ച ഷോപ്പിങ് ഓഫറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മാള്‍ ഓഫ് ഖത്തര്‍ അറിയിച്ചു. ഷോപ്പിങ് നടത്തുന്ന എല്ലാവര്‍ക്കും എന്തെങ്കിലും ഓഫറുകള്‍ ലഭിക്കും. രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് സൗജന്യം, 50 ശതമാനത്തിലേറെ വിലക്കിഴിവ് തുടങ്ങിയ സമാനതകളില്ലാത്ത നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.

ഫാഷന്‍ സ്റ്റോറുകളായ ബെര്‍ഷ്‌ക, പുള്‍ & ബിയര്‍, ടോപ്പ് ഷോപ്പ്, എച്ച് ആന്‍ഡ് എം, ന്യൂയോര്‍ക്കര്‍, സക്കൂര്‍ ബ്രദേഴ്‌സ്, ഡി.കെ.എന്‍.വൈ, ആബര്‍കോംബി & ഫിച്ച്, സലാം സ്റ്റോര്‍ എന്നിവയിലെല്ലാം ഓഫറുകള്‍ ലഭിക്കും. 

സൗന്ദര്യവര്‍ധക വസ്തുക്കളും പെര്‍ഫ്യൂമുകളും വാങ്ങാനെത്തുന്നവര്‍ക്ക് ജനപ്രിയ ബ്രാന്‍ഡുകളായ പാരി ഗാലറി, ദി ബോഡി ഷോപ്പ്, ഡെബെന്‍ഹാംസ്, മാക്, ബ്യൂട്ടി ഗാലറി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ബ്രാന്‍ഡുകളില്‍ ഓഫര്‍ ലഭിക്കും. 

ആല്‍ഡോ, ഫുട്ട് ലോക്കര്‍, ഡ്യൂണ്‍ ലണ്ടന്‍, ക്രോക്കുകള്‍, ബിര്‍കെന്‍സ്റ്റോക്ക്, സ്റ്റീവ് മാഡന്‍, ചാള്‍സ് & കീത്ത്, ഇക്കോ, കുര്‍ട്ട് ഗൈഗര്‍, നൈക്ക്, അത്‌ലെറ്റ് കോ, ഗോ സ്പോര്‍ട്സ് തുടങ്ങിയ പാദരക്ഷാ ബ്രാന്‍ഡുകളും സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും വിലക്കിഴില്‍ ലഭിക്കും.

വീടുകള്‍ അലങ്കരിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും മാള്‍ ഓഫ് ഖത്തര്‍ വിരുന്നൊരുക്കുന്നു. പ്രമുഖ ഹോം ആന്‍ഡ് ഡെകോര്‍ ബ്രാന്‍ഡുകളായ ഹോം ആര്‍ അസ്, ഡ്വെല്‍, പോട്ടറി ബ്രാന്‍, വില്ലെറോയ് ആന്‍ഡ് ബോഷ് എന്നിവ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വാങ്ങാം. 

ഓഫര്‍ വിലയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം ഷോപ്പ് ആന്‍ഡ് വിന്‍ ക്യാമ്പെയിനില്‍ പങ്കെടുക്കാനും മാള്‍ ഓഫ് ഖത്തറിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് കഴിയും. കുറഞ്ഞത് 300 റിയാല്‍ മൂല്യമുള്ള ഗിഫ്റ്റ് കാര്‍ഡ് വാങ്ങി പിന്നീട് ഷോപ്പിങ് നടത്തുകയോ അല്ലെങ്കില്‍ കുറഞ്ഞത് 300 റിയാലിന്റെ സാധനങ്ങള്‍ മാളിലെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുകയോ ചെയ്യുന്ന ഭാഗ്യശാലികള്‍ക്ക് പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് കാര്‍ സമ്മാനമായി നേടാന്‍ കഴിയും. 

കൂടാതെ 500 റിയാലോ അതില്‍ കൂടുതലോ മുടക്കി ഗിഫ്റ്റ് കാര്‍ഡോ സാധനങ്ങളോ വാങ്ങുന്നവര്‍ക്ക് മാളിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 10 നും ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18 നും മെഗാ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. രണ്ട് ആഡംബര കാറുകളാണ് ഈ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ലഭിക്കുക. 

2021 ജനുവരി 14 വരെയുള്ള കാലയളവില്‍ 13 കാറുകള്‍ കൂടി ഇനി സമ്മാനമായി നല്‍കും. ലോകോത്തര ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും മികച്ച ഓഫറില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും മാള്‍ ഓഫ് ഖത്തര്‍ അശ്രാന്തമായി പരിശ്രമിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News