Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

February 14, 2022

February 14, 2022

റിയാദ്: ജിദ്ദ നാഷണൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വടക്കാങ്ങര അറക്കൽകുണ്ട് സ്വദേശി അറക്കൽ ശരീഫ് ആണ് മരിച്ചത്. 35 വയസായിരുന്നു. 13 വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വർഷം മുൻപാണ്  അവധി കഴിഞ്ഞ് നാട്ടിൽ നിന്ന്   തിരിച്ചെത്തിയത്.  

തലയ്ക്കകത്ത് കണ്ടെത്തിയ മുഴ ആണ് മരണ കാരണം. ചികിത്സക്കിടയിൽ രോഗം ഗുരുതരമാവുകയും ജിദ്ദ നാഷനൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

പിതാവ്: അറക്കൽ മൊയ്തു

മാതാവ്: വടക്കേതിൽ ജമീല മക്കരപ്പറമ്പ്

ഭാര്യ: സുനീറ തൊടുമണ്ണിൽ ചെട്ട്യാരങ്ങാടി

സഹോദരങ്ങൾ: നാസർ (ഖുൻഫുദ) ബുഷ്റ വലമ്പൂർ, സുഹ്റ നെമ്മിനി, നസീറ കുന്നക്കാവ്, നുസ്റത്ത് ഹാജിയാർ പള്ളി


Latest Related News