Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയും മരിച്ചു

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 
റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.അപകടത്തിൽ സൗദി പൗരനും നേരത്തെ മരിച്ചിരുന്നു.

റിയാദിന് സമീപം അല്‍ഖര്‍ജില്‍ ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തൃത്താല കൊടക്കാഞ്ചേരി സ്വദേശി സുലൈമാന്‍ (58) ആണ് ഇന്ന് (തിങ്കളാഴ്ച) രാവിലെ മരിച്ചത്.

സൗദി തൊഴിലുടമയുമായി റിയാദില്‍ നിന്ന് അല്‍ഖര്‍ജിലേക്ക് പോകുേമ്പാള്‍ എക്‌സിറ്റ് 15ന് സമീപം ഇവരുടെ കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. തൊഴിലുടമ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുലൈമാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: ഹസൈനാര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: താഹിറ, ഷിജിന, സുബ്ഹാന, ഷഹീന്‍. മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News