Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ മലയാളി യുവാവിന് കുത്തേറ്റു

May 11, 2022

May 11, 2022

റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയിൽ കത്തിക്കുത്തേറ്റു. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ സോനു സോദരനാണ്   മധ്യപ്രവിശ്യയിലെ വാദിദവാസിറിൽ കുത്തേറ്റത്. മൂന്ന് വർഷമായി സനാഇയ്യയിലെ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിൽ ജോലി ചെയ്യുന്ന സോനുവിനെ ഷോപ്പിൽ എത്തിയ രണ്ട് യുവാക്കളാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തിപരിക്കേല്‍പിച്ചത്.

പിറകിലും തോളിലും അഞ്ചോളം കുത്തേറ്റ സോനുവിനെ റെഡ് ക്രസന്‍റ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവത്തിൽ സോനു ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News