Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
കണ്ണീരോടെ വിട,സൗദിയിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ ഖബറടക്കി

December 08, 2021

December 08, 2021

കോഴിക്കോട് : സൗദി അറേബ്യയിലെ ബിഷ അൽ റെയ്‌നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഖബറടക്കി.ഇന്ന് രാവിലെ പത്തരയോടെ കോഴിക്കോട് ബേപ്പൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് മൃതദേഹങ്ങൾ ഖബറടക്കിയത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അഞ്ചു മൃതദേഹങ്ങളും വീട്ടിലെത്തിച്ചത്.നാടുംനാട്ടുകാരും ബന്ധുക്കളുമടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.

കഴിഞ്ഞ വെള്ളിയാഴ്ച ബിഷ അൽ റെയ്ൻ റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന, മക്കളായ 12 കാരൻ ലുത്ഫി, ഏഴു വയസ്സുകാരി സഹ, അഞ്ചു വയസ്സുകാരി ലൈബ എന്നിവരാണ് മരിച്ചത്.കമ്പനിയുടെ ജിസാൻ ബ്രാഞ്ചിൽ ജോലിക്ക് ചേരുന്നതിന് ജുബൈലിൽ നിന്ന് കുടുംബ സമേതം പുറപ്പെട്ടതായിരുന്നു.ശനിയാഴ്ച രാവിലെ ജാബിർ ജോലി സ്ഥലത്ത് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്.സന്ദർശക വിസയിൽ ഒന്നര മാസം മുമ്പാണ് ജാബിറിന്റെ ഭാര്യയും മക്കളും സൗദിയിൽ എത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News