Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ഇനി 'മലപ്പുറ'മില്ല,പൊളിച്ചു നീക്കൽ നടപടികൾ തുടങ്ങി

November 28, 2021

November 28, 2021

സൗദിയുടെ ഭൂപടത്തിൽ ഇനി ' മലപ്പുറം ' ഉണ്ടാവില്ല.. സൗദി അറേബ്യയിലെ മലപ്പുറമെന്നും മലബാറെന്നും വിശേഷിപ്പിക്കപ്പെടുന്ന ഷറഫിയയിലെ കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചുനീക്കുന്നത്. ജൂലൈ ഒന്നിന് സൗദി അറേബ്യയിൽ നടപ്പാക്കിയ സൗദി ബിൽഡിങ് കോഡ് പദ്ധതിയുടെ ഭാഗമായാണ് നടപടി.
മലപ്പുറം,കോഴിക്കോട് ഭാഗത്തുനിന്നുള്ള മലയാളികളാണ് ഇവിടെ പ്രധാനമായും കച്ചവടം നടത്തിയിരുന്നത്.അതുകൊണ്ടു തന്നെ മലയാളികൾക്കിടയിൽ 'മലപ്പുറം" എന്ന അപര നാമത്തിലാണ് ഈ കെട്ടിടങ്ങൾ അറിയപ്പെട്ടിരുന്നത്.കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങിയതോടെ  കാലങ്ങളായി ഇവിടെ കച്ചവടം നടത്തി വരുന്നവർ  പ്രതിസന്ധിയിലായിരിക്കുകയാണ്.. മിക്കവരും പുതിയ കടമുറികൾ കണ്ടെത്താനുള്ള ഓട്ടത്തിലാണ്.
 ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളും അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളും കൂടാതെ പൊതുസ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കുന്നത്. ഇതിന് പകരമായി ആധുനിക കെട്ടിടങ്ങൾ ഇവയ്ക്ക് പകരം ശാസ്്ത്രീയമായി നിർമിക്കും. ആഗോള നിലവാരത്തിലേക്ക് ജിദ്ദയെ മാറ്റാനാണ് ഈ നടപടി. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ട്. പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾക്കെല്ലാം ഉടമകൾക്ക് മാർക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരം നൽകുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News