Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ നടുറോഡിൽ സിംഹത്തെ കണ്ട് ജനം ഭയന്നുവിറച്ചു, ഒടുവിൽ മയങ്ങി

October 13, 2021

October 13, 2021


ഞെട്ടിക്കുന്നൊരു കാഴ്ചക്കാണ് സൗദിയിലെ അൽഖോബാർ തെരുവ് ഇന്ന് സാക്ഷ്യം വഹിച്ചത്. നഗരമധ്യത്തിലൂടെ തെല്ലും കൂസലില്ലാതെ നടന്നുകളിച്ചത് കൂറ്റനൊരു സിംഹമായിരുന്നു. അസീസിയിലെ അംവാജ് ജില്ലയിലാണ് പെൺസിംഹം വിരുന്നെത്തിയത്. സിംഹത്തെ കണ്ട ജനം പേടിച്ചെങ്കിലും, ആൾക്കൂട്ടത്തിന് ഒരു ഉപദ്രവവുമുണ്ടാക്കാതെ സിംഹം നഗരത്തിലൂടെ ഉലാത്തി. 

വിവരമറിഞ്ഞെത്തിയ ദേശീയ വന്യ ജീവി ഡവലപ്മെന്റ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് സിംഹത്തെ മയക്കിയത്. ഡോക്ടറുടെ നിർദേശപ്രകാരം മയക്കുവെടി വെച്ച് വീഴ്ത്തിയ സിംഹത്തെ പിന്നീട് മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. എവിടെ നിന്നാണ് സിംഹം നഗരത്തിൽ എത്തിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും, ഒരു തരത്തിലുള്ള ആക്രമണസ്വഭാവവും പുറത്തെടുക്കാത്തതിനാൽ മനുഷ്യരോട് ഇണങ്ങിയ സിംഹം ആവുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.


Latest Related News