Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഗൾഫ് പ്രതിസന്ധിയിൽ മാധ്യമ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീർ

December 17, 2018

December 17, 2018

കുവൈത്ത്: ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ചിലരെ ലക്ഷ്യമിട്ട് നടത്തുന്ന മാധ്യമ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ് ആവശ്യപ്പെട്ടു. മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും ലക്ഷ്യമിട്ട് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിനും നിലവിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ സ്ഥിതിഗതികളും ഗുരുതരമായ വെല്ലുവിളികളും സങ്കീർണമായ പശ്ചാത്തലത്തിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യം സാധ്യമാക്കുകയും കൂട്ടായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും വേണം. ഖത്തറിനെതിരായ ഉപരോധമാണ് ഗൾഫ് സഹകരണ കൗൺസിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗൾഫ് ഐക്യത്തിനും പൗരൻമാരുടെ താൽപര്യങ്ങൾക്കും ഇത് വലിയ ഭീഷണിയാണ്. ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യം ദുർബലമായതായി ഇപ്പോൾ ലോകം മനസിലാക്കുന്നു. ഇതിന് മുമ്പ് ആഗോള വിഷയങ്ങളിൽ ഒറ്റക്കെട്ടായാണ് ഗൾഫ് രാഷ്ട്രങ്ങൾ നിലയുറപ്പിച്ചിരുന്നത്. 

ഭീകരവാദം ശക്തിയാർജിക്കുന്നത് ഗൾഫ് രാഷ്ട്രങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്. ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കണം. യമനിൽ സംഘർഷം തുടരുന്നത് ഗൾഫ് രാജ്യങ്ങൾക്ക് മുഴുവൻ ഭീഷണിയാണ്. സ്വീഡനിൽ നടക്കുന്ന സമാധാന ചർച്ചകൾ ഫലം കാണണമെന്നാണ് ആഗ്രഹിക്കുന്നത്. സിറിയയിലേക്കുള്ള പുതിയ യു.എൻ ദൂതന് തന്റെ ദൗത്യത്തിൽ വിജയം കണ്ടെത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. യു.എൻ തീരുമാനങ്ങൾക്കും ജനീവാ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാകണം. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും നല്ല അയൽപക്ക ബന്ധത്തിനായുള്ള തത്വങ്ങൾ പിന്തുടരണമെന്നും ആവശ്യപ്പെടുന്ന യു.എൻ ചാർട്ടർ പ്രകാരമുള്ള അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും ഇറാൻ പാലിക്കണമെന്നും കുവൈത്ത് അമീർ ആവശ്യപ്പെട്ടു.


Latest Related News