Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സഭ്യമല്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു,ലെബനീസ് ടെലിവിഷന്‍ അവതാരകയെ കുവൈത്ത് നാടുകടത്തി (Video)

December 23, 2020

December 23, 2020

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയില്‍ 'പൊതു ധാര്‍മ്മികത' ലംഘിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ലെബനീസ് അവതാരകയും സെലിബ്രിറ്റിയുമായ സസ്‌ദെല്‍ എല്‍ കാകിനെ കുവൈത്ത് ആഭ്യന്തരമന്ത്രാലയം നാടുകടത്തി. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്നുണ്ട് ഈ 42 കാരിയെ. 

പത്ത് വര്‍ഷമായി കുവൈത്തില്‍ താമസിക്കുകയാണ് സസ്‌ദെല്‍. ഇവര്‍ ബ്യൂട്ടി ക്ലിനിക്കിന്റെ ഉടമ കൂടിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഫോണ്‍ വന്നിരുന്നതായി അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കില്ലെന്നും സ്‌നാപ്പ്ചാറ്റില്‍ ഫോട്ടോ എടുക്കില്ലെന്നുമുള്ള ഉറപ്പ് താന്‍ ഒപ്പിട്ടു നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. 

സസ്‌ദെലിനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലെബനന്‍ എംബസി പ്രതിനിധിയെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നീട് തനിക്ക് ലഭിച്ചത് ലെബനനിലേക്കുള്ള വിമാന ടിക്കറ്റാണെന്നും അവര്‍ പറഞ്ഞു. സസ്‌ദെലിനെ നാടുകടത്തിയ സംഭവം സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 


Also Read: ഖത്തറിന്റെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാൻ  യു.എ.ഇ കിരീടാവകാശിയും ലക്‌സംബര്‍ഗിലെ ബാങ്കും ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ


സസ്‌ദെലിനെ നാടു കടത്തിയ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നതാണെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പ്രതികരിച്ചു. എന്നാല്‍ നടപടിയെ അനുകൂലിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. കുവൈത്ത് സമൂഹത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ഈ നടപടിയെന്നും അവര്‍ പറയുന്നു. 

പൊതു മര്യാദ സംബന്ധിച്ച കുവൈത്തിലെ നിയമങ്ങള്‍ വ്യക്തമല്ലാത്തതാണ് പ്രശ്‌നമെന്ന് സസ്‌ദെല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 

'പൊതു മര്യാദ സംബന്ധിച്ച നിയമങ്ങളെ കുറിച്ച് നിങ്ങള്‍ കേള്‍ക്കുമ്പോള്‍, അതിനെ കുറിച്ചുള്ള എന്റെ വ്യാഖ്യാനം മറഅറൊരു സംസ്‌കാരത്തിന്റെ വ്യാഖ്യാനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. നിയമങ്ങള്‍ക്ക് വ്യക്തത വരുത്തുകയും പൊതു മര്യാദയുടെ ലംഘനം എന്താണെന്ന് കൃത്യമായി പറയുകയും വേണം. ഇതുവഴി ആരും കുഴപ്പത്തിലാവുകയോ നിയമലംഘനം നടത്തുകയോ ഇല്ല. ഞാന്‍ ഒരു രാജ്യത്ത് താമസിക്കുന്നെങ്കില്‍ തീര്‍ച്ചയായും അവിടത്തെ നിയമങ്ങളെ മാനിക്കും.' -സസ്‌ദെല്‍ പറഞ്ഞു. 

താന്‍ ലംഘിച്ച നിയമങ്ങളെ കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്ന് സസ്‌ദെല്‍ ആവര്‍ത്തിച്ചു. താന്‍ അസ്വസ്ഥാണെന്നും പരിപാടികള്‍ അവതരിപ്പിക്കുന്നതും ബ്യൂട്ടി ക്ലിനിക്കും ഉള്‍പ്പെടെയുള്ള തന്റെ കുവൈത്തിലെ കരിയറിനെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. 


Latest News: അഭയ കേസ് : ഫാദർ കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം  


'ഞാന്‍ പുതിയതോ വ്യക്തതയില്ലാത്തതോ ആയ നിയമം ലംഘിച്ചു നടത്തി എന്നതാകാം ഇതിനെല്ലാം കാരണം. താന്‍ ഒരു കുവൈത്തിയെയാണ് വിവാഹം ചെയ്തത്. അതിനാല്‍ തന്നെ നാടു കടത്തുന്ന നടപടി അസാധുവാക്കണം. വിവാഹത്തിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ നാടുകടത്തല്‍ നടപടി അസാധുവാകും. എന്റെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശയാത്രയിലാണ്. അദ്ദേഹം മടങ്ങി വന്നാല്‍ ഉടന്‍ വിവാഹ കരാര്‍ കാണിച്ച് എന്നെ തിരികെ കുവൈത്തിലെത്തിക്കും. എന്റെ ഭര്‍ത്താവ് കുവൈത്തി ആയതിനാല്‍ എന്നെ നാടുകടത്താന്‍ അവര്‍ക്ക് അവകാശമില്ല.' -സസ്‌ദെല്‍ പറഞ്ഞു. 

തനിക്ക് സംഭവിച്ച ദുരവസ്ഥ കാരണം ഇനി കുവൈത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ബിസിനസിന്റെ ഭാഗമായി യാത്രകള്‍ നടത്തും. നാടുകടത്തല്‍ നടപടിയുടെ നിയമസാധുത പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ മിഡില്‍ ഈസ്റ്റിലെ സ്ത്രീകള്‍ക്കെതിരെ വലിയ ആക്രമണം നടക്കുന്ന സമയത്താണ് സസ്‌ദെലിനെ നാടുകടത്തിയത്.

വീഡിയോ:


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News