Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
കോഴിക്കോട് സ്വദേശി മദീനയിൽ അപകടത്തിൽ മരിച്ചു

February 16, 2023

February 16, 2023

ന്യൂസ്‌റൂം ബ്യുറോ
മദീന: കോഴിക്കോട് സ്വദേശി മദീനയില്‍ നിര്യാതനായി. പയ്യാനക്കല്‍ സ്വദേശി പാലക്കല്‍ പറമ്ബ് ഇബ്രാഹിം (46) ആണ് മരിച്ചത്.

മദീന തരീഖ് സുല്‍ത്താനയില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ കാല് വഴുതി താഴെ വീണാണ് മരണം. ദീര്‍ഘകാലമായി മദീനയില്‍ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്ബാണ് അവധിക്കുശേഷം നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.

പിതാവ്: കുഞ്ഞാലി പുളിക്കല്‍. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കള്‍: ഫാത്തിമ, സഫ, മര്‍വ, ആയിശ. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മദീനയില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ക്കായി നവോദയ പ്രവര്‍ത്തകരായ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സുജായി മാന്നാര്‍ എന്നിവര്‍ രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News