Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഹജ്ജിനെത്തിയ മലയാളി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു

July 04, 2022

July 04, 2022

മദീന: ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സൗദിയിലെത്തിയ മലയാളി മദീനയില്‍ മരിച്ചു. കൊല്ലം കണ്ണനല്ലൂര്‍ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്‌ലിയാരുടെ മകന്‍ അബ്ദുറഹീം മുസ്‌ലിയാര്‍(62)ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥന കഴിഞ്ഞിരിക്കവെ താമസസ്ഥലത്ത് വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിന്‍കുഴി, പരവൂര്‍, ഇടവ, ഓയൂര്‍ എന്നിവിടങ്ങളില്‍ ഖത്തീബ് ആയും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കണ്ണനല്ലൂര്‍ ചിഷ്തിയ മദ്റസയില്‍ സേവനം അനുഷ്ഠിച്ച്‌ വരികയായിരുന്നു. മൃതദേഹം മദീനയില്‍ ഖബറടക്കി. ഭാര്യ: ഹബീബ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍. മരുമകള്‍: സൗമി..
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News