Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഭരണഘടനയിൽ ഭേദഗതി വരുത്താൻ കെഎംസിസി ഒരുങ്ങുന്നു

October 08, 2021

October 08, 2021

മലപ്പുറം : മുസ്‌ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട പോഷകസംഘടനയായ കെഎംസിസി ഭരണഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. പ്രവർത്തനങ്ങളെ സംഘടനാപരമായി ഏകോപിപ്പിക്കുന്നതിനാണ് ഈ നീക്കം. പാർട്ടിയുടെ സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച നയരേഖയിലാണ് ഭേദഗതിയെ പറ്റിയുള്ള പരാമർശം ഉള്ളത്. 

കെഎംസിസി കമ്മിറ്റികൾ തുടരെ അച്ചടലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നീക്കം. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് സംഘടന ചുമതല ഉള്ളവരോ, പാർട്ടി നേതൃത്വമോ അറിയാതെ ആണെന്നും അണികൾക്കിടയിൽ ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് ഇടകൊടുക്കാത്ത വിധത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനും, ജീവകാരുണ്യപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിലൂടെ ലോകജനശ്രദ്ധ പിടിച്ചു പറ്റിയ സംഘടനയുടെ സൽപ്പേര് സംരക്ഷിക്കാനുമാണ് ഭരണഘടന പൊളിച്ചെഴുതുന്നത്.


Latest Related News