Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിലെ സാംതയിൽ മലയാളിയുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

October 25, 2021

October 25, 2021

ജിസാൻ: സാംതയിലെ അൽ ദാനാ ഫിഷ് ഹോട്ടലിലെ ജീവനക്കാരനായ മലയാളി യുവാവിനെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി മുണ്ടമ്പലം സ്വദേശിയായ സിദ്ധീഖ് കൊടവണ്ടി (49) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈകുന്നേരം സിദ്ധീഖ് ജോലിക്ക് ഹാജറാവാഞ്ഞതിനാൽ സഹപ്രവർത്തകൻ റൂമിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

രണ്ട് വർഷം മുൻപ് ജിദ്ദ വിമാനത്താവളത്തിനുള്ള ബന്ധുവിന്റെ ബക്കാലയിലേക്കാണ് സിദ്ധീഖ് ജോലിക്ക് വന്നത്. കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട സിദ്ധീഖ് പത്ത് ദിവസം മുൻപാണ് അൽ ദാനാ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സാംതയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സിദ്ധീഖിന്റെ ഭാര്യാസഹോദരപുത്രനായ ശാഹുൽ ഹമീദ് ജിദ്ദയിൽ നിന്നും സാംതയിലേക്ക് തിരിച്ചിട്ടുണ്ട്. നാല് മക്കളുടെ പിതാവായ സിദ്ധീഖ്, കൊടവണ്ടി മമ്മദ്- ആയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : അസ്മാബി ഏറാട്ടുതൊടി


Latest Related News