Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്‌റൈനിൽ നാല് ദിവസം മുൻപ് കാണാതായ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

October 27, 2021

October 27, 2021

മനാമ: ബഹ്റൈനില്‍ നാല് ദിവസമായി കാണാതായിരുന്ന പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ പ്രിജികുമാര്‍ (50) ആണ് മരിച്ചത്. നാല് വര്‍ഷംമുൻപ്  ബഹ്റൈനിലെത്തിയ പ്രിജികുമാർ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ബഹ്റൈനിലുള്ള ബന്ധുക്കള്‍ നയീം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്‍ച മൃതദേഹം കണ്ടെത്തിയത്. പരേതനായ സത്യശീലന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ - റെനി. മക്കള്‍ വിഷ്‍ണു, അനുഗ്രഹ.


Latest Related News