Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
അവധിക്ക് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു

January 01, 2022

January 01, 2022

റിയാദ് : സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരണമടഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) ആണ് മരിച്ചത്. യാംബു അൽ അൻസാരി സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നേഴ്സ് ആയിരുന്ന ജൂണോ, രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. 

ഡിസംബർ 24 നാണ് ജൂണോ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്. തുടർന്ന്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവേ, വെള്ളിയാഴ്‌ച രാവിലെയായിരുന്നു മരണം. ജൂണോ ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന ഭാര്യ അനിത, ഒക്ടോബറിൽ പ്രസവാവധിക്കായി നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തമാസം ഒരുമിച്ച് യാംബുവിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. നവോദയ ആർ.സി യൂണിറ്റ് പ്രവർത്തകൻ കൂടിയായിരുന്നു ജൂണോ. 

പിതാവ് - കുര്യാക്കോസ് 

മാതാവ് - കുഞ്ഞുമോൾ 

മക്കൾ - ഇമ്മാനുവൽ ജൂണോ, ബേസിൽ ജൂണോ 

സഹോദരി - ജീത്തു കുര്യോക്കോസ്


Latest Related News