Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെരുമ്പാവൂർ സ്വദേശി റിയാദിൽ അന്തരിച്ചു

November 06, 2021

November 06, 2021

റിയാദ് : എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ യുവാവ് റിയാദിലെ ബദിയയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിര്യാതനായി. മുടിക്കൽ സ്വദേശി കുറുപ്പശ്ശേരി ഷാജഹാന്റെ മകൻ ബാസിൽ ഷാജഹാൻ ആണ് മരണപ്പെട്ടത്. 24 വയസായിരുന്നു. 

കഴിഞ്ഞ മൂന്ന് വർഷമായി ബദിയയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് റൂമിലെത്തിയ ബാസിലിന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രവർത്തകർ അറിയിച്ചു.  

മാതാവ് : സീനത്ത്

സഹോദരൻ :മുഹമ്മദ്


Latest Related News