Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ മലപ്പുറം സ്വദേശി അന്തരിച്ചു

March 31, 2022

March 31, 2022

ജിദ്ദ : സൗദിയിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെമ്മാട് കല്ലൂപ്പറമ്പിൽ ഹുസൈൻ ആണ് നിര്യാതനായത്. 55 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ജിദ്ദ ഒ.ഐ.സി.സി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റായ ഹുസൈൻ, കഴിഞ്ഞ 30 വർഷങ്ങളായി സൗദിയിലായിരുന്നു. 

വാൻ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹുസൈൻ, പരേതനായ കല്ലൂപ്പറമ്പിൽ മുഹമ്മദിന്റെ മകനാണ്. ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സിദ്ദിഖ് ജിദ്ദയിൽ എത്തിയിട്ടുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : ആരിഫ

മക്കൾ : ആഫിയ, അൻസിലത്ത്, ഹുസ്ന നസ്രിൻ, മുഹമ്മദ്‌ ഇബ്രാഹിം, മുഹമ്മദ്‌ സയാൻ


Latest Related News