Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

March 17, 2022

March 17, 2022

റിയാദ് : മാനസിക പ്രശ്നങ്ങളെ തുടർന്ന് ദമാമിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിയായ 'കാർത്തിക'യിൽ അഖിൽ ശിവപ്രസാദിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. 

3 മാസം മുൻപ് ജോലി അന്വേഷിച്ച് സൗദിയിൽ എത്തിയ അഖിൽ, ജോലി ലഭിക്കാഞ്ഞതോടെ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു. പെരുമാറ്റത്തിൽ അസ്വാഭാവികത കലർന്നതോടെ സുഹൃത്തുക്കൾ ചേർന്ന് അഖിലിനെ കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ദമാമിലെ അൽ അമൽ മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിയ അഖിൽ, അൽ അമലിൽ വെച്ചാണ് മരണമടഞ്ഞത്. അവിവാഹിതനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.  

പിതാവ് - ശിവദാസൻ 

മാതാവ് - സുജ 

സഹോദരൻ - അമൽ


Latest Related News