Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ജോലി സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ തൃശൂർ സ്വദേശി വാഹനമിടിച്ച് മരിച്ചു

March 22, 2022

March 22, 2022

റിയാദ് : ഭക്ഷണം കഴിക്കുന്നതിനിടെ വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു. ദക്ഷിണസൗദിയിലെ നജ്‌റാനിൽ നടന്ന അപകടത്തിൽ, ഇരിങ്ങാലക്കുട സ്വദേശിയായ പെരിങ്ങോട്ട് വേലായുധന്റെ മകൻ രാജേഷാണ് മരിച്ചത്. 42 വയസായിരുന്നു. 

ഞായറാഴ്ച്ച രാവിലെ ജോലിസ്ഥലത്ത് പ്രാതൽ കഴിച്ചുകൊണ്ടിരിക്കെയാണ് സ്വദേശി പൗരൻ ഓടിച്ച വാഹനം രാജേഷിനെ ഇടിച്ചത്. അപകടമുണ്ടായ ഉടനെ ദഹ്റാൻ ജനൂബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെക്കാനിക്ക്, ഡ്രൈവർ എന്നീ ജോലികളിലായി കഴിഞ്ഞ 15 വർഷമായി സൗദിയിലായിരുന്ന രാജേഷ്, അസീർ പ്രവാസി സംഘം ദഹ്റാൻ ജനൂബ് യൂണിറ്റിൽ അംഗമായിരുന്നു. 

ഭാര്യ : രമ്യ 

മകൻ : അദ്വൈദ്


Latest Related News