Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചായവിറ്റ് ലോകം ചുറ്റിയ വിജയൻ അന്തരിച്ചു, ജീവിതയാത്രയിൽ ഭാര്യ മോഹന ഇനി ഒറ്റയ്ക്ക്

November 19, 2021

November 19, 2021

കൊച്ചി : സ്വന്തം ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റി ശ്രദ്ധേയനായ, കൊച്ചി ബാലാജി ഹോട്ടൽ ഉടമ കെആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതപങ്കാളി മോഹനയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ വിജയൻ സന്ദർശിച്ചിട്ടുണ്ട്. 

2007 ൽ ഈജിപ്തിലേക്കാണ് വിജയനും മോഹനയും തങ്ങളുടെ ആദ്യവിദേശയാത്ര നടത്തിയത്. ചായക്കടയിലെ സമ്പാദ്യവും, ചിട്ടി പിടിച്ചൊപ്പിച്ച പണവും ഉപയോഗിച്ച് ഇവരൊന്നിച്ച് വീണ്ടും പല തവണ അതിർത്തി കടന്നു. ഈ യാത്രകളെ സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ദമ്പതികൾ പ്രശസ്തിയിലേക്കുയർന്നത്.


Latest Related News