Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസ് ആരംഭിക്കുമെന്ന് ജിദ്ദ ഇന്ത്യൻ സ്കൂൾ

September 11, 2021

September 11, 2021

കോവിഡ് വ്യാപനത്തിന് നേരിയ ശമനം വന്നതോടെ ഓഫ്‌ലൈൻ ക്ലാസ് ആരംഭിക്കുന്ന തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ജിദ്ദ ഇന്ത്യൻ സ്കൂൾ അധികൃതർ. സെപ്റ്റംബർ 13 തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് സ്കൂളിലെത്തി പാഠഭാഗങ്ങൾ പഠിക്കാം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാവും ആദ്യഘട്ടത്തിൽ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിക്കുക.

സൗദി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ചാണ് ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ മുസഫർ ഹസൻ വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ക്ലാസുകളിൽ പ്രവേശനം ലഭിക്കുക. ഇവർ രക്ഷിതാക്കളുടെ സമ്മതപത്രവും ഹാജരാക്കേണ്ടതുണ്ട്. പ്രത്യേക സാഹചര്യമായതിനാൽ സ്കൂളിൽ കാന്റീൻ സൗകര്യങ്ങൾ ഉണ്ടാവില്ലെന്നത് പ്രത്യേകം ഓർമിപ്പിച്ച പ്രിൻസിപ്പൽ, ഗതാഗതസൗകര്യങ്ങളും ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്കൂൾ ഒരുക്കില്ലെന്നും കൂട്ടിച്ചേർത്തു. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിദ്യാർത്ഥികൾ പാലിക്കണമെന്നും സ്കൂൾ പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പുണ്ട്. ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 20 മുതൽ ഓഫ്‌ലൈൻ ക്ലാസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.


Latest Related News