Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഹമാസ് നേതാക്കളെ ഖത്തറിൽ കൊലപ്പെടുത്തുമെന്ന് ഇസ്രായേൽ ഭീഷണി,റിപ്പോർട്ട് പുറത്തുവിട്ടത് ലണ്ടനിലെ 'ദി ടൈംസ്' പത്രം

May 11, 2022

May 11, 2022

ദോഹ : ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപിന് നേതൃത്വം നൽകുന്ന ഹമാസ് നേതാക്കളെ  ഖത്തറിൽ വെച്ച് വധിക്കാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ തങ്ങളുടെ സഖ്യകക്ഷികളെ  അറിയിച്ചതായി ബ്രിട്ടനിലെ 'ദി ടൈംസ്' പത്രം  ചെയ്തു.മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇതേക്കുറിച്ച് ഹമാസിന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.2021 മെയിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇസ്രായേൽ ഇത്തരമൊരു സന്ദേശം സഖ്യകക്ഷികൾക്ക് കൈമായതെന്ന് രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ വർഷം  ഗസ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ തുടർച്ചയായ ആക്രമണങ്ങൾ ഇസ്രായേലിന് കനത്ത ആഘാതമേൽപിച്ചിരുന്നു.ഈ പശ്ചാത്തലത്തിൽ വീണ്ടും ഇത്തരമൊരു പ്രത്യാക്രമണം ഒഴിവാക്കാൻ ഹമാസ് നേതാക്കൾക്കെതിരെ ഫലസ്തീനിൽ വെച്ച് ഒരു നടപടിയുമുണ്ടാവില്ലെന്നും ഏതെങ്കിലും വിദേശരാജ്യങ്ങളിൽ വെച്ച് ഹമാസ് നേതാക്കളെ രഹസ്യമായി വധിക്കാൻ തന്നെയായിരിക്കും ശ്രമിക്കുകയെന്നും നിരീക്ഷകർ വിലയിരുത്തുന്നു.ഖത്തർ,ലബനാൻ എന്നീ രാജ്യങ്ങളിലായിരിക്കും ഇതിന് കൂടുതൽ സാധ്യതയെന്നും നിരീക്ഷകരെ ഉദ്ധരിച്ച് പത്രം ചൂണ്ടിക്കാട്ടി.

അതേസമയം,ഫലസ്തീൻ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്ന മുതിർന്ന നേതാക്കളെ മുൻകൂട്ടി ആസൂത്രണം ചെയത് കൊലപ്പെടുത്താൻ പദ്ധതിയിടുന്നതായി ലോകത്തോട് വീമ്പിളക്കുന്ന ഇസ്രായേൽ അധിനിവേശത്തിന്റെ നാണംകെട്ട ഭീകരസ്വഭാവം പ്രകടമാക്കുന്നതായി ഹമാസ് പൊളിറ്റിക്കൽ ബ്യുറോ അംഗം ഇസ്സത്ത് അൽ റാഷിദ് ദോഹ ന്യൂസിനോട് പ്രതികരിച്ചു.

ഫലസ്തീൻ ചെറുത്തുനിൽപിന് നേതൃത്വം നൽകുന്നവരും സഹായങ്ങൾ എത്തിക്കുന്നവരുമായ നിരവധി പേരെ  ഇസ്രായേൽ നേരത്തെ വിദേശരാജ്യങ്ങളിൽ കൊലപ്പെടുത്തിയിരുന്നു.ഹമാസിന് ആയുധങ്ങൾ എത്തിക്കുന്ന   മഹ്മൂദ് അൽ മഭൂഹ് 2010 ൽ ദുബായിൽ കൊല്ലപ്പെട്ടിരുന്നു.ഡ്രോൺ വിദഗ്ധനായ മുഹമ്മദ് സൗഹരി 2016ൽ തുണീസ്യയിലും റോക്കറ്റ് എഞ്ചിനിയർ ഫാദി അൽ ബാത്ഷ് 2018 ൽ മലേഷ്യയിലുമാണ് വധിക്കപ്പെട്ടത്.

1997 സെപ്റ്റംബർ 25 ന്, ഫലസ്തീൻ ഹമാസ് നേതാവ് ഖാലിദ് മെഷാലിനെ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News