Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഗസാ ടീമിന് യാത്ര നിഷേധിച്ചു; ഫുട്‌ബോള്‍ ഫൈനല്‍ ഇസ്രായേല്‍ റദ്ദാക്കി

September 26, 2019

September 26, 2019

റാമല്ല: ഗസ കളിക്കാര്‍ക്ക് ഇസ്രായേല്‍ യാത്രാ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ ദേശീയ ഫുട്‌ബോള്‍ ക്ലബ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി.

സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ നബ്‌ലുസില്‍നിന്നുള്ള എഫ്‌സി ബാലറ്റ ക്ലബുമായി മാറ്റുരയ്ക്കാനിരുന്ന ഗസയിലെ ഖദാമത്ത് റഫ ക്ലബ്ബില്‍ നിന്നുള്ള കളിക്കാര്‍ക്ക് തങ്ങളുടെ പ്രദേശം വഴി ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഗസയുടെ ഇടുങ്ങിയ തീരപ്രദേശത്ത് താമസിക്കുന്ന 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്ക് വെസ്റ്റ് ബാങ്കിലേക്ക് പോകാന്‍ നിലവിൽ ഇസ്രായേലിന്റെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണ്.യാത്രാനുമതി നിഷേധിക്കാനുണ്ടായ കാരണം സംബന്ധിച്ച്‌ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ടീം അംഗങ്ങള്‍ക്ക് 'തീവ്രവാദ' സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അനുമതി നിഷേധിച്ചതെന്ന് ഇസ്രയേല്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗാസ ക്ലബ്ബിലെ 35 അംഗങ്ങളില്‍ 12 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ കളിക്കാരായുള്ളത് അഞ്ചു പേര്‍ മാത്രമാണെന്ന് ടീം അധികൃതര്‍ പറഞ്ഞു.

വെസ്റ്റ് ബാങ്ക് നഗരമായ നബ്ലൂസില്‍ ബുധനാഴ്ച നടന്ന ഫിഫ അംഗീകൃത പലസ്തീന്‍ കപ്പ് ജൂലൈയിലും മാറ്റിവച്ചിരുന്നു. ഗസ ക്ലബ്ബിന്റെ 35 കളിക്കാരില്‍ 31 പേര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു മല്‍സരം മാറ്റിവച്ചത്.


Latest Related News