Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അൽ അഖ്സ പള്ളിയിൽ ഇസ്രയേലിന്റെ ആക്രമണം, നൂറിലധികം പേർക്ക് പരിക്ക്

April 15, 2022

April 15, 2022

ജറുസലേം : അൽ അഖ്‌സ പള്ളിയിൽ നമസ്കാരം നടക്കവേ ഇസ്രായേൽ സൈന്യം ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ 117 പേർക്ക് പരിക്കേറ്റു. കണ്ണീർ വാതക ഷെല്ലിന്റെ പ്രയോഗത്താലാണ് കൂടുതൽ പേർക്കും പരിക്കേറ്റതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. റമദാൻ മാസത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും, വിവിധ ആക്രമണങ്ങളിലായി ഇരുപതോളം ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും വിവിധ സംഘടനകൾ അറിയിച്ചു. 

അൽ അഖ്‌സയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ അറബ് സമൂഹം പ്രശ്നത്തിൽ ഇടപെടണമെന്ന് പള്ളി ഇമാം അഭ്യർത്ഥിച്ചു. അതേസമയം, ഫലസ്തീനികൾ ക്രമസമാധാനനില തകർക്കുന്നുവെന്ന് ഇസ്രായേൽ ആരോപിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരുമെന്നും ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു.


Latest Related News