Breaking News
ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  |
ഇന്ത്യൻ സൂപ്പർ ലീഗ്, ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം

November 20, 2021

November 20, 2021

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗ് 2021-2022 സീസണിന്റെ ഉദ്ഘാടനമത്സരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി. ഗോൾമഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് എടികെ മോഹൻ ബഗാൻ കേരളത്തെ മറികടന്നത്. സൂപ്പർ താരം ഹ്യൂഗോ ബൗമാസിന്റെ ഇരട്ടഗോളുകളാണ് കൊൽക്കത്തൻ ടീമിന്റെ വിജയം എളുപ്പമാക്കിയത്. 

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ബൗമാസ് എടികെയെ മുന്നിലെത്തിച്ചു. മലയാളി താരം സഹലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയെങ്കിലും, കൊൽക്കത്തയ്ക്കനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റോയ് കൃഷ്ണ ടീമിനെ മുന്നിലെത്തിച്ചു. അധികം വൈകാതെ ബൗമാസ് രണ്ടാം ഗോളും നേടിയതോടെ ആദ്യപകുതിയിൽ കൊൽക്കത്ത ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ലീഡ് നേടി. അൻപതാം മിനിറ്റിൽ കൊളാക്കോയും വലകുലുക്കിയതോടെ എടികെ വിജയം ഉറപ്പിക്കുകയായിരുന്നു. 69ആം മിനിറ്റിൽ പെരേര ഡിയാസിലൂടെയാണ് കേരളം രണ്ടാം ഗോൾ നേടിയത്. അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഇന്നത്തെ കളിയിൽ ബെംഗളൂരുവും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും.


Latest Related News