Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴക്ക്

November 07, 2021

November 07, 2021

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമി താമസിക്കുന്ന വസതിയിലേക്ക് സ്ഫോടനവസ്തുക്കൾ നിറച്ച ഡ്രോൺ ഇരച്ചെത്തുകയായിരുന്നു. എന്നാൽ, പ്രതിരോധസേന സുരക്ഷാ വലയം തീർത്തതിനാൽ ഖാദിമി പരിക്കുകളില്ലാതെ രക്ഷപെട്ടു. അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാസേനയിലെ ആറോളം അംഗങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 

'ദൈവത്തിന് സ്തുതി, ഞാൻ സുരക്ഷിതനാണ്, ഇറാഖിന്റെ നന്മയ്ക്ക് വേണ്ടി ഏവരും സംയമനം പാലിക്കണം', ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഏറെ വൈകാതെ ഇറാഖി ടെലിവിഷനിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'ഭീരുക്കളുടെ റോക്കറ്റുകളാലോ ഡ്രോൺ അക്രമണങ്ങളാലോ ജന്മഭൂമിയെ പടുത്തുയർത്താൻ കഴിയില്ലെന്നായിരുന്നു'ഇദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബർ 10 ന് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ അടങ്ങാത്ത ഇറാഖിൽ ഇന്ന് പുലർച്ചെയാണ് ഈ അക്രമണം അരങ്ങേറിയത്. തിരഞ്ഞെടുപ്പിൽ തോറ്റ മിലിട്ടറി അനുകൂലപക്ഷക്കാരാണ് പ്രതിഷേധങ്ങളുമായി കളത്തിലുള്ളത്. വോട്ടെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. ആക്രമണത്തിന്റെ ഉത്തരമേറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


Latest Related News