Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബും രാജസ്ഥാനും മുഖാമുഖം

September 21, 2021

September 21, 2021

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ഇറങ്ങുമ്പോൾ, കെഎൽ രാഹുലാണ് പഞ്ചാബിനെ നയിക്കുന്നത്. ആദ്യനാലിൽ ഇടംപിടിക്കാൻ വിജയം അനിവാര്യമായതിനാൽ ഇരുടീമുകളും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7:30 നാണ് മത്സരം. 

വലിയ ബൗണ്ടറികളുള്ള ദുബായിലെ സ്റ്റേഡിയത്തിൽ ബൗളർമാർക്ക് ബാറ്റ്‌സ്മാൻമാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കും. മുൻപ് ഇതേ വേദിയിൽ നടന്ന ചെന്നൈ-മുംബൈ മത്സരത്തിൽ കാര്യമായ റണ്ണൊഴുക്ക് ഉണ്ടായിരുന്നില്ല. ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്ക്സ്‌ തുടങ്ങിയ പ്രമുഖർ ടീമിലില്ലെന്നത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഷെയ്ൻ തോമസും, എവിൻ ലൂയിസ് ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും, സ്റ്റോക്ക്സിന്റെ ഓൾറൗണ്ട് പാടവത്തിന് പകരമാവില്ല. ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റൺ മികച്ച ഫോമിലാണെന്നുള്ളതാണ് ടീമിന്റെ പ്രതീക്ഷ. മറുഭാഗത്ത് പഞ്ചാബ് ടീമിനും പ്രശ്നങ്ങളുണ്ട്. ജൈ റിച്ചാർഡ്സൺ, ഡേവിഡ് മലൻ തുടങ്ങിയ താരങ്ങൾ ടീമിനൊപ്പമില്ല. ഇരുടീമുകളും മുൻപ് ഏറ്റുമുട്ടിയതിന്റെ കണക്കിൽ രാജസ്ഥാന് നേരിയ മേൽക്കൈ ഉണ്ട്. 12 തവണ രാജസ്ഥാൻ പഞ്ചാബിനെ മറികടന്നപ്പോൾ, 10 തവണയാണ് പഞ്ചാബ് രാജസ്ഥാനോട് വിജയിച്ചത്.


Latest Related News