Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഇൻഡിഗോയും ഖത്തറിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കി,ടിക്കറ്റ് തുക തിരികെ ലഭിക്കില്ല

May 31, 2020

May 31, 2020

ദോഹ : ഖത്തറിൽ നിന്നും കേരളത്തിലേക്ക് ഉൾപെടെ ഇന്ത്യയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സർവീസുകൾ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തത ലഭിക്കുന്നതിന് മുമ്പ് വിവിധ വിമാനക്കമ്പനികൾ ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള ആഗ്രഹത്തോടെ കയ്യിലുള്ള പണം മുടക്കി ടിക്കറ്റെടുത്ത പലരും ഇപ്പോൾ കൈയിൽ ആകെ അവശേഷിച്ചിരുന്ന തുക വിമാനക്കമ്പനികളുടെ പോക്കറ്റിലായതിന്റെ നിരാശയിലാണ്.

ഖത്തർ എയർവെയ്സും ഇൻഡിഗോ എയർലൈൻസുമാണ് ജൂലായ് ആദ്യവാരത്തോടെ ഖത്തറിൽ നിന്നും കേരളത്തിലേക്കുൾപെടെ വിമാന ടിക്കറ്റിങ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പണമടച്ചവർക്ക് ജൂൺ ആദ്യവാരം മുതലുള്ള ടിക്കറ്റുകളും വിതരണം ചെയ്തിരുന്നു.നിലവിലെ സാഹചര്യത്തിൽ ജോലിയോ വേതനമോ ലഭിക്കാതെ മുറികളിൽ ഇരിക്കുന്ന പലരും ചെലവിനുള്ള തുകയിൽ നിന്ന് നുള്ളിപ്പെറുക്കിയാണ് ടിക്കറ്റ് തുക വിമാനക്കമ്പനികൾ ഏൽപിച്ചത്. എന്നാൽ ഖത്തർ എയർവേയ്‌സിന് പിന്നാലെ ഇൻഡിഗോയും സർവീസുകൾ റദ്ദാക്കിയതായാണ് അറിയിച്ചിരിക്കുന്നത്. ഇൻഡിഗോയിൽ ടിക്കറ്റെടുത്തവർക്ക് തുക തിരിച്ചു കിട്ടില്ല. പകരം നിലവിലെ പി.എൻ.ആർ ഉപയോഗിച്ച്  ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം,പി.എൻ.ആർ പ്രകാരമുള്ള യാത്രക്കാരനല്ലാതെ മറ്റൊരാൾക്ക് ഈ ടിക്കറ്റിൽ പിന്നീട് യാത്ര ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.

മറ്റു സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ രാജ്യാന്തര സർവീസുകൾക്ക് ഇന്ത്യയും ഖത്തറും അനുമതി നൽകുന്നത് വരെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വന്ദേ ഭാരത് മിഷൻ വഴിയുള്ള സർവീസുകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ.ഗൾഫിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർക്ക് മാത്രമാണ് ഈ വിമാനങ്ങളിലും യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയെന്നാണ് ലഭ്യമായ സൂചനകൾ. അങ്ങനെ വന്നാൽ,ജോലി നഷ്ടപ്പെട്ട് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാനക്കമ്പനികളെ ഏൽപിച്ച ടിക്കറ്റ് തുക ഈടാക്കാനുള്ള സാധ്യത വളരെ കുറവാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News