Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഇരുപതോളം പേർ മരിച്ച സൗദി ബസ്സപകടത്തിൽ ഇന്ത്യക്കാരും ഉൾപെട്ടതായി റിപ്പോർട്ട്

March 28, 2023

March 28, 2023

ന്യൂസ്‌റൂം ബ്യുറോ
അബഹ:സൗദിയിലെ അബഹയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ത്യക്കാരും മരിച്ചതായി റിപ്പോർട്ട്.അപകടത്തിൽ ഇരുപതോളംപേരാണ് മരിച്ചത്. ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് മഹായിൽ ചുരത്തിൽ മറിഞ്ഞത്. അസീറിന് വടക്കുഭാഗത്ത് ശആർ ചുരത്തിലായിരുന്നു  അപകടം. ബസിന്റെ നിയന്ത്രണം വിട്ട് പാലത്തിലിടിച്ച് കത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.

ഇന്ത്യക്കാർക്ക് പുറമെ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളുമാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പതിനാറ് പേരുടെ നില ഗുരുതരമാണ്. അബഹ അസീർ ആശുപത്രി, ജർമൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News