Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യുക്രൈനിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

March 04, 2022

March 04, 2022

കീവ് : റഷ്യയുടെ ആക്രമണം രൂക്ഷമായ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി കേന്ദ്ര മന്ത്രി വി.കെ.സിങ് അറിയിച്ചു. പോളണ്ടിലെ വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കീവിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ദിവസങ്ങൾക്ക് മുൻപാണ് ഒരു ഇന്ത്യൻ വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. 

കർണ്ണാടക സ്വദേശിയായ നവീൻ എന്ന 21 വയസുകാരനാണ് റഷ്യൻ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ടത്. കീവിൽ നിന്നും പുറത്തുകടക്കാനുള്ള യാത്രക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ കടയിൽ വരി നിൽക്കവേ ആണ് നവീൻ കൊല്ലപ്പെട്ടത്. യുക്രൈനിലെ ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ ശ്രമങ്ങൾ ഊർജിതമാക്കിയതായി മന്ത്രി അറിയിച്ചു. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം ഏകീകരിക്കാൻ, യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് ഇന്ത്യൻ സർക്കാർ അയച്ച നാൽവർ സംഘത്തിൽ അംഗമാണ് മന്ത്രി. ഓപ്പറേഷൻ ഗംഗയിലൂടെ ഏതാണ്ട് ആറായിരത്തോളം ഇന്ത്യക്കാർ സുരക്ഷിതരായി തിരികെ എത്തിയതായി മന്ത്രി അറിയിച്ചു.


Latest Related News