Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വ്യാജ റിക്രൂട്മെന്റ് പരസ്യങ്ങളിൽ കുടുങ്ങരുതെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി

August 20, 2019

August 20, 2019

കുവൈത്ത് സിറ്റി: വ്യാജ നഴ്‌സിംഗ് റിക്രൂട്മെന്റ് പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നു കുവൈത്തിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്മെന്റ് കാര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.

നവംബറിൽ ബാംഗ്ലൂരിൽ വെച്ച് കുവൈത്ത് എം.ഒ.എച്ചിലേക്കുള്ള നഴ്‌സുമാരുടെ ഇന്റർവ്യൂ നടക്കുമെന്ന തരത്തിൽ വാട്സ്ആപ്പിലും മറ്റും പ്രചാരണമുണ്ടായിരുന്നു. ഡൽഹിയിലുള്ള സി.എ ഇന്റർനാഷണൽ എന്ന ഏജൻസിയുടെ പേരിലുള്ള പരസ്യമാണ് പ്രചരിച്ചത്. എന്നാൽ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്ന് നഴ്‌സുമാരെ റിക്രൂട് ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ഇന്റർവ്യൂ വ്യാജമാണെന്നും എംബസ്സി അറിയിച്ചു.

റിക്രൂട്മെന്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഏതാനും വര്ഷങ്ങളായി കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏജൻസികൾ വഴി റിക്രൂട്മെൻറ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ എംബസ്സി നടത്തി വരുന്നുണ്ട്.നോർക റൂട്സ് വഴിയായിരിക്കും കുവൈത്തിലേക്ക് നേഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുകയെന്നാണ് വിവരം.

എത്ര നഴ്‌സുമാരുടെ ഒഴിവുണ്ട് എന്നതുൾപ്പെടെ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന എംബസ്സിയുടെ ആവശ്യത്തോട് ആരോഗ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.


Latest Related News