Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ക്രിസ്മസ് ട്രീ ഇറക്കുമതിക്ക് വിലക്ക്

December 26, 2021

December 26, 2021

റിയാദ് : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തേക്ക് ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യാൻ പാടില്ലെന്ന് സൗദി ഭരണകൂടം. സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇസ്ലാം ഒഴികെയുള്ള ഇതര മതങ്ങളുടെ അടയാളങ്ങളും മതചിഹ്നങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നും അതോറിറ്റി വിശദീകരിച്ചു. ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യാനുള്ള സാദ്ധ്യതകൾ ആരാഞ്ഞുകൊണ്ട് ഒരു ട്വിറ്റർ ഉപഭോക്താവ് ഉന്നയിച്ച സംശയത്തിന് മറുപടി ആയാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.


Latest Related News