Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിന് അഭിനന്ദനം,ഏറ്റവും മികച്ച ലോക അത്‍ലറ്റിക്സിനാണ് ഖത്തർ വേദിയായതെന്ന് ഐ.എ.എ.എഫ്

October 03, 2019

October 03, 2019

ദോഹ : ഖത്തര്‍ ആതിഥ്യമരുളുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനെ മുക്തകണ്ഠം പ്രശംസിച്ച് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍സ്(ഐ.എ.എ.എഫ്). ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പാണ് ദോഹയില്‍ നടക്കുന്നതെന്ന് ഐ.എ.എ.എഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു.

ഇത്രയും മികച്ച രീതിയില്‍ നടന്നൊരു ലോക ചാംപ്യന്‍ഷിപ്പ് ദീര്‍ഘകാലമായി എനിക്ക് ഓര്‍ത്തെടുക്കാനാകുന്നില്ല. ട്രാക്കിലെ പ്രകടനങ്ങളുടെ നിലവാരം കാണികള്‍ കുറവാണെന്ന പരാതികളെയെല്ലാം കവച്ചുവയ്ക്കുന്നതാണ്. ദോഹയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പ് വന്‍ വിജയമാണെന്നാണ് ഇത് നൽകുന്ന സൂചന.800 മീറ്റര്‍ ഫൈനലില്‍ ഡൊനാവന്‍ ബ്രേസിയറിന്റെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാസ്റ്റണ്‍ വാര്‍ഹോമിന്റെയും മിന്നും പ്രകടനങ്ങള്‍ മറ്റ് ഉദാഹരണങ്ങളാണ്-സെബാസ്റ്റ്യന്‍ കോ കൂട്ടിച്ചേര്‍ത്തു.

ദോഹ അത്‌ലറ്റിക്‌സ് മീറ്റിലെ കാണികളുടെ പങ്കാളിത്തം സംബന്ധിച്ച പ്രചാരണങ്ങള്‍ തള്ളിക്കൊണ്ടാണു മികച്ച സംഘാടനവും മത്സരങ്ങളും എടുത്തുപറഞ്ഞ് ഐ.എ.എ.എഫ് തലവന്‍ ഖത്തറിനെ പ്രശംസിച്ചത്. മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്ന കാണികളുടെ എണ്ണം കഴിഞ്ഞ വാരാന്ത്യത്തോടെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കോ സൂചിപ്പിച്ചു. ഉപരോധം അടക്കമുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ ചാംപ്യന്‍ഷിപ്പിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Latest Related News