Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ജിസാൻ എയർപോർട്ടിന് നേരെ ഹൂത്തി ആക്രമണം, നാല് പേർക്ക് പരിക്ക്

February 22, 2022

February 22, 2022

റിയാദ് : ചെറിയ ഇടവേളയ്ക്ക് ശേഷം സൗദിക്കെതിരെ വീണ്ടും ഹൂത്തികളുടെ ആക്രമണം. ജിസാൻ കിങ് അബ്ദുള്ള എയർപോർട്ട് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ, ആകാശത്ത് വെച്ച് വെടിവെച്ചിട്ടതായി സൗദി സഖ്യസേന അറിയിച്ചു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേറ്റതായും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 

സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഹൂത്തികളുടെ അക്രമണമെന്നും, അതിനാലാണ് ലക്ഷ്യസ്ഥാനമായി വിമാനത്താവളം തിരഞ്ഞെടുത്തതെന്നും  സഖ്യസേന പറഞ്ഞു. യമനിലെ സൻ ആ അന്താരാഷ്ട്ര വിമാനത്താവളമാണ് ഡ്രോണുകളുടെ ഉത്ഭവസ്ഥാനമെന്ന് സഖ്യസേന കണ്ടെത്തി. സ്ഫോടനവസ്തുക്കളുമായി ഒരു പൈലറ്റില്ലാ വിമാനവും ഇതേ കേന്ദ്രത്തിൽ നിന്നും ഹൂത്തികൾ അയച്ചിരുന്നു. ഈ ആക്രമണവും സഖ്യസേന വിഫലമാക്കി. പൈലറ്റില്ലാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജിസാൻ പ്രവിശ്യയിലെ അൽമബൂജ് ഗ്രാമത്തിലാണ് പതിച്ചത്. നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


Latest Related News