Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദിയുടെ ഹെലിക്കോപ്റ്റർ മിസൈൽ ആക്രമണത്തിൽ തകർത്തതായി ഹൂതി വിമതർ,രണ്ടു പേർ കൊല്ലപ്പെട്ടു  

November 29, 2019

November 29, 2019

സൻആ : യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലിക്കോപ്റ്റർ വെടിവെച്ചു വീഴ്ത്തിയതായി യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായും ഹൂതി വക്താവ് യഹ്‌യ സരെയ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലാണ് ഹെലിക്കോപ്റ്ററിനു നേരെ മിസൈൽ ആക്രമണം നടത്തിയതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി യമനിൽ സൗദി സഖ്യസേന നടത്തുന്ന ആക്രമണത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണ പൗരൻമാരാണ്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി സഖ്യസേനയുടെ പിടിയിലുള്ള നൂറിലേറെ ഹൂതി തടവുകാരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതി വിമതർ ഇന്ന് സൗദി ഹെലിക്കോപ്റ്റർ ആക്രമിച്ചു രണ്ടു പേരെ കൊലപ്പെടുത്തിയത്. അതേസമയം സൗദി സഖ്യസേനയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 

2014 ൽ തലസ്ഥാനമായ സൻആ ഹൂതികളുടെ നിയന്ത്രണത്തിലായതോടെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.ഇതേതുടർന്ന് സൗദിയുടെയും യു.എ.ഇ യുടെയും നേതൃത്വത്തിലുള്ള സൗദി സഖ്യസേന യമനിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. സിവിലിയൻമാർക്ക് നേരെ നടക്കുന്ന ഈ ആക്രമണങ്ങൾ യമനിലെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് യമൻ നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Latest Related News