Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം,തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് 12 പേർക്ക് പരിക്കേറ്റു

February 10, 2022

February 10, 2022

റിയാദ് : യമനിലെ വിമതസഖ്യമായ ഹൂത്തികൾ, സൗദിക്കെതിരെ വീണ്ടും ആക്രമണം നടത്തി. അബഹ എയർപോർട്ട് ലക്ഷ്യമായി ഹൂത്തികൾ അയച്ച ഡ്രോൺ അറബ് സഖ്യസേന വെടിവെച്ചിട്ടെങ്കിലും, സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 


സ്ഫോടനവസ്തുക്കൾ നിറച്ചെത്തിയ ഡ്രോൺ ആകാശത്ത് വെച്ച് തന്നെ തകർക്കാൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ ദേഹത്ത് പതിച്ചാണ് 12 പേർക്ക് പരിക്കേറ്റതെന്ന് സഖ്യസേന വക്താവ് അറിയിച്ചു. സാധാരണക്കാരെയും എയർപോർട്ടുകളെയും മറ്റും ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
യമാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ അബഹയിൽ മുൻപും ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


Latest Related News