Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
പൊടിക്കാറ്റിൽ വലഞ്ഞ് റിയാദ് : വീഡിയോ

March 05, 2022

March 05, 2022

റിയാദ് : സൗദി തലസ്ഥാന നഗരിയിലാകെ പൊടിക്കാറ്റിന്റെ സംഹാരതാണ്ഡവം. വെള്ളിയാഴ്ച രാവിലെ ഏതാണ്ട് പത്ത് മണിയോടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വരവറിയിച്ചുകൊണ്ട് പൊടിക്കാറ്റ് വീശിയടിച്ചത്. മണിക്കൂറുകളോളം കാറ്റ് ആഞ്ഞുവീശിയതോടെ നഗരമാകെ പൊടിയിൽ മുങ്ങി. 

.വീഡിയോ കടപ്പാട് : സലാഹുദ്ധീൻ കെ.പി 

കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ ദൂരക്കാഴ്ച മങ്ങിയതിനാൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേകളിലും, മറ്റ് പ്രധാന റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണപ്പെട്ടു.  മാർച്ച്‌ അവസാനത്തോടെ നഗരത്തിൽ താപനില വർധിക്കുമെന്നും, അതിന് മുന്നോടിയായാണ് ഈ അപ്രതീക്ഷിത പൊടിക്കാറ്റെന്നും വിദഗ്ദർ വിലയിരുത്തി. ശ്വാസസംബന്ധമായ അലർജികളുള്ള നിരവധി രോഗികൾ പൊടിക്കാറ്റിനെ തുടർന്ന് ക്ലിനിക്കുകളിൽ ചികിത്സ തേടി.

 


Latest Related News