Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൗദി അറേബ്യയെയും ഖത്തറിനെയും അഭിനന്ദിച്ച് ഹമാസ്

January 05, 2021

January 05, 2021

ഗാസ: പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ബന്ധം സ്ഥാപിച്ചതിന് ഖത്തറിനെയും സൗദി അറേബ്യയെയും അഭിനന്ദിച്ച് പലസ്തീനിലെ ഇസ്‌ലാമിക സംഘടനയായ ഹമാസ്. ഗള്‍ഫിലെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കപ്പെടുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം പുനഃസ്ഥാപിക്കപ്പെടുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. 

'ഈ സന്തോഷകരമായ വേളയില്‍ അറബ് മേഖലയിലെ രാജ്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വിവാദങ്ങളും തര്‍ക്കങ്ങളും പൂര്‍ണ്ണമായി പരിഹരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പാലസ്തീന്‍ പ്രശ്‌നവും 2021 ല്‍ അവസാനിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' -ഹമാസിന്റെ പ്രസ്താവനയില്‍ പറഞ്ഞു. 


Also Read: ഖത്തര്‍ അമീര്‍ സൗദിയില്‍ എത്തി; ആലിംഗനം ചെയ്ത് സ്വീകരിച്ച് സൗദി കിരീടാവകാശി (വീഡിയോ)


തിങ്കളാഴ്ച രാത്രിയാണ് ഖത്തര്‍-സൗദി അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിക്കുന്നത്. ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും ഫോണില്‍ സംസാരിച്ച ശേഷമാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അതിര്‍ത്തികള്‍ തുറക്കുന്നതോടെ മൂന്നു വര്‍ഷത്തിലേറെയായി സൗദി തുടരുന്ന ഖത്തറിനെതിരായ ഉപരോധമാണ് ഇല്ലാതാകുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News